
കോട്ടയം മുതൽ കൊളച്ചൽ വരെ | Pallikkonam Rajeev | The 10Q Show | EP1
The 10Q show! നല്ല അടിപൊളിയായിട്ട് ചരിത്രം നടന്നു തേടി പഠിക്കുകയും, അത് അതിലും മനോഹരമായിട്ട് പറയാനും കഴിവുള്ള ഒട്ടനവധിപേർ നമ്മുടെ കൂടെത്തന്നെയുണ്ട്. അവരോടൊക്കെ ഓരോരോ കാര്യങ്ങൾ ചോദിച്ചും, രസിച്ചും, പഠിച്ചും, ചിരിച്ചും സമയം ചിലവഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അങ്ങനെ ഒരിക്കൽ കോട്ടയത്തിന്റെ ചരിത്രകാരൻ പള്ളിക്കോണം രാജീവേട്ടനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിൽ അത് പൊട്ടിയത്. ഇങ്ങനെ എത്രയോ പേരോട് ഞാൻ സംസാരിക്കുന്നുണ്ട്? അവരൊക്കെ എന്തൊക്കെതരം അറിവുകളാണ് പങ്കുവെയ്ക്കുന്നത്? ഇതൊക്കെ ഒന്നുകൂടി വൃത്തിക്ക് സംസാരിച്ച് ഒരു സ്റ്റുഡിയോയിൽ ഇരുന്നു റെക്കോർഡ് ചെയ്താൽ നല്ലൊരു പോഡ്കാസ്റ്റ് തന്നെയായിരിക്കും അത്. ഒട്ടും താമസിച്ചില്ല, രാജീവേട്ടനെ തന്നെ പിടികൂടി കാര്യം സാധിച്ചെടുത്തു. പൊതുവേ വായാടികളായ ഞങ്ങൾ രണ്ടുപേരുംകൂടി ഇരുന്നാൽ 24 മണിക്കൂർ എപ്പിസോഡാവും ഉണ്ടാവുക. അതിനൊരു മാർഗ്ഗം കണ്ടുപിടിച്ചു. സംസാരം 10 വിഷയങ്ങളിൽ അല്ലെങ്കിൽ പത്ത് ചോദ്യങ്ങളിൽ ഒതുക്കി നിർത്തുക. അങ്ങനെ പോഡ്കാസ്റ്റിന് ഒരു പേരും കിട്ടി, The 10Q show! രാജീവേട്ടൻ വർഷങ്ങൾകൊണ്ട് അറിഞ്ഞെടുത്തതൊക്കെ വളരെ രസകരമായി നമ്മോട് പറയുന്നു. ഇതിൽ ചരിത്രമുണ്ട്, കഥകളുണ്ട്, കേട്ടറിവുകളുണ്ട്.













