Skip to content
Artwork for Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

Truecopythink

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Play
  • 57 episodes
  • daily
  • Avg 33 min
  • English
Counted on this page — what you have heard stays on this device, so it is not something the list can be paged by.
  • Today · 21 min

    ആഴ്സനൽ ജയിക്കും EPL

    മാഞ്ചസ്റ്റർ സിറ്റി ജയിക്കില്ല ഇത്തവണ. കാരണങ്ങൾ നിരവധി. ലാ ലിഗാ; തള്ളിക്കളയേണ്ട Real Madrid-നെ. അത്ലറ്റിക്കോ ഫാൻസ് ആരെങ്കിലും ഉണ്ടോ ഇതൊക്കെ കേൾക്കാൻ? ഫുട്ബോളിലെ അതിഭയങ്കര ദിവസങ്ങൾ ചർച്ച ചെയ്യുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

  • Yesterday · 4 min

    മേതിലിനെ ഇഷ്ടപ്പെടാൻ എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല, അത് മേതിലാണെന്നതല്ലാതെ…

    മേതിലിനുവേണ്ടി വരച്ച, മേതിലിനെ വായിച്ച, മേതിലിനെ ഇഷ്ടപ്പെട്ട അനുഭവം എഴുതുന്നു, ചിത്രകാരൻ കെ. ഷെരീഫ്.

  • Sunday · 52 min

    ജമാഅത്തെ ഇസ്ലാമിക്ക് കോടാലിക്കൈ പണിയുകയാണോ പ്രമോദ് രാമൻ?

    സ്വാതന്ത്ര്യത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും ബാധ്യതയുള്ള എല്ലാ മാധ്യമ പ്രവർത്തകരും അനുഭവിക്കുന്ന സംഘർഷങ്ങൾ തന്നെയാണ് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന്റേതും. കേരളത്തിൽ, വിമർശിക്കപ്പെടുന്നത് ഇടതുപക്ഷമാണെങ്കിൽ പെട്ടെന്ന് ബ്രാൻഡ് ചെയ്യപ്പെടുക. ഏഷ്യാനെറ്റിലെയും ഇന്ത്യാവിഷനിലെയും മനോരമ ന്യൂസിലെയും ദീർഘകാലത്തെ ന്യൂസ് മാനേജ്മെന്റ് പരിചയമുള്ള ഈ മാധ്യമ പ്രവർത്തകൻ, ജമാഅത്തെ ഇസ്ലാമിക്ക്, ഇടതുപക്ഷമെന്ന മറവിൽ വിടുവേല ചെയ്യുകയാണെന്നുള്ള ആരോപണങ്ങളെ എങ്ങനെയാണ് കാണുന്നത്? എന്താണ് പ്രമോദ് രാമന്റെ മാധ്യമ സംഘർഷങ്ങൾ? കൂടെ ഇപ്പോൾ പുറത്തിറങ്ങിയ പുതിയ കഥാസമാഹാരത്തെ കുറിച്ചും കഥയെഴുത്ത് എന്ന സേഫ്റ്റി വാൽവിനെകുറിച്ചും പ്രമോദ് രാമൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.

  • Saturday · 13 min

    ലഹരിയുടെ സപ്ലൈ ചെയിൻ ബ്രേക്ക് ചെയ്യുകയാണ് ലക്ഷ്യം

    കുറ്റകൃത്യങ്ങളുടെ മാതാവാണ് ലഹരി. വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും മറ്റ് ക്രൈമുകളുടെയും സാധ്യത കൂടുതലാണ്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ സപ്ലൈ ചെയിൻ തകർക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ പ്രധാനലക്ഷ്യം. ലഹരി പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ പുനരധിവാസവും പ്രധാനമാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി സംസാരിക്കുന്നു.

  • Friday · 45 min

    ആസക്തിയിൽ നിന്ന് മുക്തമാകാം, ലഹരി തുടരാതിരിക്കാം

    15 മിനിറ്റ് പിടിച്ചുനിന്നാൽ ലഹരിയോടുള്ള ആസക്തി കുറയ്ക്കാനാകുമോ? മദ്യവും പുകവലിയും ശരീരത്തെ ബാധിക്കുന്നതിനെക്കുറിച്ച് അറിയാവുന്നവർ കഞ്ചാവിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്? ലഹരി സന്തോഷം നൽകുമെന്ന ധാരണയ്ക്കിടയിലും ചില ലഹരി ഉപയോക്താക്കൾ ആത്മഹത്യയിലേക്ക് നീങ്ങുന്നത് എന്തുകൊണ്ട്? ലഹരി ഉപേക്ഷിക്കുന്നതിനൊപ്പം അത് തുടരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടോം വർഗീസ് എം. ഒപ്പം ഓപ്പറേഷൻ തൂഫാന്റെയും വിമുക്തി കേന്ദ്രങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു.

  • Thursday · 14 min

    ഒരു കുതിര തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്

    മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗ്യൂസണും പന്തയക്കുതിരയായ ‘റോക്ക് ഓഫ് ജിബ്രാൾട്ടറും’ തമ്മിലുള്ള ബന്ധം ചൂടേറിയ ചർച്ചയാണിപ്പോൾ. ക്ലബ്ബിന്റെ അസാധാരണമായ തോൽവിയുടെ തുടക്കം ഈ കുതിര കാരണമാണെന്ന് വരെ സിദ്ധാന്തങ്ങൾ വന്നു കഴിഞ്ഞു. യുണൈറ്റഡിന്റെ സമീപ മാനേജർമാരുടെയെല്ലാം ജോലി, പകുതി വഴിപോലുമാകാതെ നഷ്ടമാവുമ്പോൾ ഈ കുതിരയുടെ കാര്യം ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്ട് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

  • Wednesday · 29 min

    CRICKET, ജയിക്കുന്ന ഇന്ത്യയുടെ പ്രശ്നങ്ങൾ

    ന്യൂസീലൻഡിനോടുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നെണ്ണവും വിജയിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ, ബാറ്റർമാർ നിലയുറപ്പിക്കുമ്പോഴും ബോളർമാരെ അത്രയ്ക്ക് വിശ്വസിക്കാനാവുന്നില്ല. എന്താണ് യഥാർത്ഥ പ്രശ്നം? സൗത്ത് ആഫ്രിക്ക - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ ആര് ജയിക്കുന്നതാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഗുണകരം?കൂടെ, ഏകദിന ക്രിക്കറ്റിൽ പാകിസ്താന്റെയും ശ്രീലങ്കയുടെയും ഉഗ്രൻ തിരിച്ചുവരവ് ക്രിക്കറ്റിന് നൽകുന്ന പുത്തൻ ഉണർവും ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്ട് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

  • October 27 · 38 min

    കുത്തുപാളയെടുക്കാതെ ചികിത്സ സാധ്യമാണോ?

    ആരോഗ്യ സംവിധാനം സാധാരണ ജനങ്ങളിൽനിന്ന് അകലുകയും രോഗചികിത്സ അവർക്ക് താങ്ങാനാവാത്തതുമാകുന്ന സാഹചര്യം വിശകലനം ചെയ്ത്, അനിവാര്യമായും സംഭവിക്കേണ്ട സാമൂഹിക ഇടപെടലുകളെക്കുറിച്ച് എഴുതുന്നു, ശാസ്ത്രസാഹിത്യപരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടി.പി. കുഞ്ഞിക്കണ്ണൻ.

  • October 26 · 33 min

    ഇത് മരുന്ന് പരീക്ഷണമല്ല നീതിയുടെ വിതരണമാണ്

    SMA ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകുന്ന മരുന്ന് വിവാദമായ പശ്ചാത്തലത്തിൽ മരുന്നു പരീക്ഷണം എന്ന വാദം 100% തെറ്റാണ് എന്ന് പറയുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജയകൃഷ്ണൻ ടി. ഒപ്പം ജനറിക് മരുന്നുകൾ എന്തുകൊണ്ട് നീതിയുടെ വിതരണ രാഷ്ട്രീയമാവുന്നു എന്നും കുത്തക മരുന്നു കമ്പനികൾ എങ്ങനെയാണ് ആ നീതിയെ അട്ടിമറിക്കുന്നത് എന്നും വിശദീകരിക്കുന്നു.

  • October 25 · 24 min

    ഗുരുവിന്റെ ജാതി, ജാതിയുടെ ഗുരു; കേരളം തിരസ്​കരിച്ച ഒരു മാനിഫെസ്​​റ്റോ

    കൊളോണിയൽ ആധുനികത ജാതിയെ ഉൾക്കൊണ്ട രീതിയുടെ ഘടനാവികാസം വ്യക്തമാക്കാതെ ഗുരുവിന്റെ ജാതി ദർശനത്തിലേക്ക് കടക്കാനാവില്ല. കൊളോണിയൽ സെൻസസിലെ ജാതിനിർണയം പശ്ചാത്തലമായി മനസിലാക്കി, ഗുരുവിന്റെ ജാതിപ്രകരണങ്ങളെ കുറിച്ച് ആലോചിക്കുകയാണിവിടെ. ശ്രീനാരായണഗുരുവിന്റെ ധൈഷണികവും സാമൂഹികവുമായ ഇടപെടലുകളുടെ സമകാലിക പുനർവായന. ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള വ്യാജ വ്യവഹാരങ്ങളെ തുറന്നുകാട്ടുന്നു. ഗുരുവിരുദ്ധത ഗുരുദർശനമായി മാറ്റിയെടുക്കുന്ന കുയുക്തികളെ പൊളിച്ചെഴുതുന്ന പുസ്തകം. https://ratbooks.com/products/guruvinte-jathiyum-jathiyude-guruvum-m-sreenathan

  • October 24 · 41 min

    ബംഗാളിൽ നിന്ന് ബാവുൾ വഴി പ്രപഞ്ചത്തിലേക്കൊരു പെൺശബ്ദം

    സംഗീതം കേവലം വിനോദമല്ല, മറിച്ച് പ്രകൃതിയോടുള്ള സമർപ്പണമാണെന്ന് തെളിയിച്ച അപൂർവ്വ കലാകാരിയാണ് പാർവതി ബാവുൾ. ബംഗാളിന്റെ മണ്ണിൽ നിന്ന് ബാവുൾ സംഗീതത്തിന്റെ ഈടുവെപ്പുകൾ ലോകമെമ്പാടും എത്തിച്ച പെൺ ശബ്ദം. തന്റെ ബാവുൾ യാത്രയെക്കുറിച്ചും ആത്മീയ അനുഭൂതികളെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിൽ മനസ്സ് തുറക്കുന്നു.

  • October 23 · 23 min

    സഞ്ജു സാംസൺ @2028

    ഒരു കാര്യം ഉറപ്പാണ്. അടുത്ത T20 ലോകകപ്പിൽ അതായത് ഓസ്ട്രേലിയ - ന്യൂസീലൻഡിൽ കളിക്കാനുള്ള ടെക്നിക് ഉള്ള രണ്ട് ബാറ്റർമാരേ നമുക്കുള്ളൂ, സഞ്ജുവും ഗില്ലും. ഇവിടെ എന്താണ് ഇവരുടെ ബാറ്റിംഗ് കരുത്ത്? എന്തായിരിക്കും ന്യൂസിലൻഡിലെ ഈ നീണ്ട സീരീസിൽ ഇന്ത്യയുടെ ഭാവി? കൂടെ ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റിൽ ആരാണ് യഥാർത്ഥ നായകൻ എന്ന് വിളിച്ചു പറഞ്ഞ ബവൂമയുടെ ജീവിത്തിലെ കയ്പ്പേറിയ പാസ്റ്റും ഡിസ്കസ് ചെയ്യുന്നു, പ്രശസ്ത സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തിങ്ക് സ്പോർട്ടിൽ.

  • October 22 · 45 min

    ഇന്ദിരാ ഗാന്ധി, ദാവൂദ് ഇബ്രാഹിം, കമ്മ്യൂണിസം

    മുംബൈ നഗരത്തിൻ്റെ മനുഷ്യരെ, സമൂഹത്തെ, രാഷ്‌ട്രീയത്തക്കുറിച്ചൊക്കെയും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, പറഞ്ഞു കൊണ്ടിരിക്കുകയാണ് കെ.സി ജോസ്. അടിസ്ഥാനവർഗ്ഗത്തിൻ്റെതാണ് ആ കഥകൾ മുഴുവൻ. നീണ്ട നീണ്ട പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന, മുംബൈയിലെ സുഹൃത്തുക്കളിൽ ഒരുപാട് പേർ മരിച്ചുപോയെന്ന് പറയുമ്പോൾ കണ്ണു നിറയുന്ന ഒരാൾ. ജോസേട്ടൻ്റെ കഥയുടെ രണ്ടാം ഭാഗം. വ്യക്തിചരിത്രം ദേശങ്ങളുടെ ചരിത്രമാകുന്ന ഗ്രാൻമ സ്റ്റോറീസ് തുടരുന്നു.

  • October 21 · 2 hr 22 min

    തൃശ്ശൂർ ഭാഷയിൽ സംസാരിക്കുന്ന ബോംബെക്കാരൻ ജോസ്

    പഴയ ബോംബെയെക്കുറിച്ചും ഇപ്പോഴത്തെ മുംബൈയെക്കുറിച്ചും കുറേ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് കെ. സി. ജോസ്. എം. എഫ്. ഹുസൈനേയും ദാവൂദ് ഇബ്രാഹിമിനേയും കണ്ടിട്ടുള്ള ജോസേട്ടൻ. സബർബൻ ട്രെയിനുകൾ, ധാരാവി, അധോലോകം, വടാ പാവ്, ആൻ്റി ബാറുകൾ തുടങ്ങി മുംബൈലുള്ളതെല്ലാം ഈ നീണ്ട സംഭാഷണത്തിലുമുണ്ട്. 40 വർഷത്തിലേറെ മുംബൈയിൽ താമസിച്ച് ജോലി ചെയ്ത തൃശൂർ പ്രവാസി. ഇപ്പോൾ താമസം തൃശൂരാണെങ്കിലും മുംബൈലാണ് അദ്ദേഹത്തിൻ്റെ മനസ്സ്. ആ യാത്രയുടെയും പ്രവാസത്തിൻ്റെയും കഥപറയുകയാണ് ജോസേട്ടൻ. ഇത് ഭാഗം ഒന്ന്. വ്യക്തിചരിത്രം ദേശങ്ങളുടെ ചരിത്രമാവുന്ന കഥ പറച്ചിൽ. ഗ്രാൻ്റമസ്റ്റോറീസ് തുടരുന്നു.

  • October 20 · 14 min

    കുംഭ നിറയ്ക്കാനുള്ള കേരള കുംഭമേള

    തിരുനാവായയിൽ 2025-ൽ ‘കേരള കുംഭമേള’ എന്ന പേരിൽ അരങ്ങേറിയത്, വിശ്വാസത്തിന്റെ പേരിൽ അരങ്ങേറിയ വൻ സാമ്പത്തിക തട്ടിപ്പായിരുന്നു എന്ന്, അതിന്റെ സംഘാടകർ തന്നെ ഇപ്പോൾ പറയുന്നു. എൽ.ഡി.എഫ് സർക്കാറിലെ ദേവസ്വംമന്ത്രിയുടെ രക്ഷാകർതൃത്വം ഉണ്ടായിരുന്നു എന്നത്, ഈ തട്ടിപ്പിനെക്കുറിച്ച് സർക്കാർ അന്വേഷണം അനിവാര്യമാക്കുന്നു. അതോ, ഇത്തവണ യു.ഡി.എഫ് സർക്കാറിന്റെ ദേവസ്വംമന്ത്രിയുടെ രക്ഷാകർതൃത്വത്തിലാകുമോ ഈ ‘കുംഭ’മേള, വിശ്വാസിസമൂഹത്തെ പറ്റിക്കാൻ പോകുന്നത്?

  • October 19 · 24 min

    അപ്രതീക്ഷിത വഖഫ് പുനഃസംഘടന ആരുടെ പ്രതികാരം?

    അപ്രതീക്ഷിതവും നാടകീയവുമായ പുനഃസംഘടനയാണ് വഖഫ് ബോർഡിൽ നടന്നത്. പ്രാതിനിധ്യം നിഷേധിക്കപ്പെട്ട കാന്തപുരം വിഭാഗം പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. സമസ്ത- മുസ്‍ലിംലീഗ് ഭിന്നത, മുനമ്പം വിഷയം, കേന്ദ്ര വഖഫ് നിയമത്തിലെ കുരുക്കുകൾ തുടങ്ങിയ പ്രതിസന്ധികളുടെ പാശ്ചാത്തലത്തിൽ ഈ പുനഃസംഘടന ആർക്കാണ് ഗുണകരമാകുക എന്ന ചോദ്യമുയരുന്നു:മാധ്യമപ്രവർത്തകൻ എം.പി. പ്രശാന്ത് സംസാരിക്കുന്നു.

  • October 18 · 24 min

    തളരാത്ത, തുടരേണ്ട, സമരം

    മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കും ഇലക്ഷൻ കമീഷന്റെ പൊളിച്ചെഴുത്തിനും വേണ്ടി തുടങ്ങിയ പ്രതിപക്ഷ - വിദ്യാർത്ഥി- യുവജന സമരം, മോദി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുമ്പോൾ, അതിന്റെ അടുത്ത ഘട്ടം ഏതേതു തലങ്ങളിലേക്കാണ് വികസിക്കേണ്ടത്? ഇപ്പോഴുള്ള അതേ ഊർജ്ജത്തോടെ സമരത്തിന് എങ്ങനെയാണ് തുടരാനാകുക? EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

  • October 17 · 20 min

    ഗാർഡിയോളയുടെ സങ്കടം, മോറീഞ്ഞോയുടെ ലഹരി

    എത്ര കാലമായി കണ്ടിട്ട്! ഗാർഡിയോള വീണ്ടും കളികാണാൻ വന്നു. തോറ്റു തുന്നമ്പാടി സിറ്റി. ഗാർഡിയോള മറന്നു, ഇപ്പോൾ ഞാൻ കോച്ചല്ല, അതേ തല ചൊറിച്ചിൽ! മറുപുറത്തു മോറീഞ്ഞോ. ചിരിയുടെ ലഹരി. ഈയടുത്ത് ഫുട്ബോൾ കണ്ട കിടിലൻ കളി. ഉജ്വലമായ ഒരു തോൽവിയും ഉജ്വലമായ ഒരു വിജയവും ഡിസ്‌കസ് ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

  • October 15 · 22 min

    കർണാട്ടിക്കിൽനിന്ന് ഹിന്ദുസ്ഥാനിയിലേക്ക് ഒരു യാത്ര

    കർണ്ണാടക സംഗീതത്തിൽ നിന്ന് ഹിന്ദുസ്ഥാനിയിലേക്കുള്ള യാത്രയെ കുറിച്ചാണ് രമേഷ് നാരായൺ, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്. ഗുരുവായ പണ്ഡിറ്റ്‌ ജസ് രാജിനെ കുറിച്ച്, പ്രിയപ്പെട്ട ഗസൽ ഗായകൻ മെഹ്‌ദി ഹസ്സനെക്കുറിച്ച്, ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ അനുഭവത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

  • October 14 · 40 min

    ക്വിസിൽ തോറ്റാൽ എന്ത് സംഭവിക്കും?

    ഇൻ്റർനാഷണൽ ക്വിസിങ് അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആദ്യ പ്രസിഡൻ്റും കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു ക്വിസിങ് സംസ്‌കാരം കേരളത്തിൽ വ്യാപകമാവേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നു.

Showing 1–20 of 57 episodes